പെന്‍ഷന്‍കാര്‍ക്കും ഇടക്കാലാശ്വാസം നല്‍കും
തിരുവനന്തപുരം: സംസ്ഥാനത്ത് പെന്‍ഷന്‍കാര്‍ക്കും ഓണത്തിനു മുന്‍പ് ഇടക്കാലാശ്വാസം നല്‍കുമെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ അറിയിച്ചു.
ആഗസ്ത് അഞ്ച് വെള്ളിയാഴ്ചയാണ് ആര്‍. നാരായണന്റെ നേതൃത്വത്തിലുള്ള ശമ്പള പരിഷ്ക്കരണ കമ്മിഷന്‍ ധനമന്ത്രി വക്കം പുരുഷോത്തമന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ പെന്‍ഷന്‍കാര്‍ക്ക് ഇടക്കാല ആശ്വാസം നല്‍കാന്‍ ശുപാര്‍ശയില്ലെന്നായിരുന്നു ആദ്യസൂചനകള്‍.
കമ്മീഷന്‍ ശുപാര്‍ശകള്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് വെള്ളിയാഴ്ച വക്കം പറഞ്ഞിരുന്നു. സര്‍ക്കാരിന് വന്‍സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നതു കൊണ്ട് 2002 മുതലുള്ള ഇടക്കാലാശ്വാസം നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതുകണക്കിലെടുത്ത് ഏപ്രില്‍ 2005 മുതലുള്ള ഇടക്കാലാശ്വാസം പെന്‍ഷന്‍കാര്‍ക്ക് നല്‍കാനാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നതെന്നറിയുന്നു.












Click it and Unblock the Notifications