Get Updates
Get notified of breaking news, exclusive insights, and must-see stories!

കണിച്ചുകുളങ്ങര കേസ്: മൃഗം സാജു പിടിയില്‍

ആലപ്പുഴ: കണിച്ചുകുളങ്ങര കൂട്ടക്കൊല കേസിലെ പ്രധാന പ്രതി മൃഗം സാജു എന്നറിയപ്പെടുന്ന സാജുവിനെ പോലീസ് അറസ്റ് ചെയ്തു.

മലയാറ്റൂരില്‍ നിന്നാണ് ഡിവൈഎസ്പി ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘം സാജുവിനെ അറസ്റ് ചെയ്തതെന്ന് ആലപ്പുഴ എസ്പി വര്‍ഗ്ഗീസ് ജോര്‍ജ് അറിയിച്ചു. സാജുവിനെ ആഗസ്ത് അഞ്ച് വെള്ളിയാഴ്ച വൈകീട്ട് തെളിവെടുപ്പിനായി മാരാരിക്കുളത്ത് കൊണ്ടുവന്നു. വെള്ളിയാഴ്ച രാത്രി ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി.എസ്. ആന്റണിയുടെ മുമ്പാകെ ഹാജരാക്കിയ സാജുവിനെ റിമാന്റില്‍ വിട്ടു.

ഗോശ്രീ പാലം, വരാപ്പുഴ, ചെറായി എന്നിവിടങ്ങളിലും സാജുവിനെ കൊണ്ടുപോയി തെളിവെടുക്കും. കൊല നടന്ന സമയത്ത് സാജു സഞ്ചരിച്ചിരുന്ന വാഹനം പോലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.

എവറസ്റ് ചിട്ടി ഫണ്ട് ഉടമ രമേഷുമായുണ്ടായിരുന്ന വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് കൊല നടത്തിയതെന്നാണ് സാജു പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തന്റെ കൂടെ കാറില്‍ രണ്ടു പേര്‍ ഉണ്ടായിരുന്നുവെന്ന് സമ്മതിച്ച സാജു അവരുടെ പേരുകളും വെളിപ്പെടുത്തി. എന്നാല്‍ ഈ പേരുകളും ശരിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുനില്ല.

കൊല്ലപ്പെട്ട രമേശ് ഹിമാലയ ഗ്രൂപ്പില്‍ നിന്നും വിട്ടുപോയപ്പോള്‍ കുറച്ചു പേരെ കൂടെ കൊണ്ടു പോയെന്നും ഇതില്‍ താനുമായി വാക്കു തര്‍ക്കം ഉണ്ടായെന്നും രമേശ് നിരന്തം തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സാജു പൊലീസിന് മൊഴി നല്‍കി. ഇതാണ് കൊലപാതകം ആസൂത്രണം ചെയ്യാന്‍ കാരണമെന്നും സാജു പറഞ്ഞു.

കൊലയ്ക്ക് ശേഷം സാജുവും മറ്റൊരു പ്രതിയായ ഉണ്ണിയും ഹിമാലയ ഗ്രൂപ്പിന്റെ തിരുനെല്‍വേലിയിലെ ഫാം ഹൗസില്‍ താമസിച്ചിരുന്നതിന് തെളിവ് കിട്ടിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+