Get Updates
Get notified of breaking news, exclusive insights, and must-see stories!

രമേശ് വന്നത് വീറ്റോയിലൂടെ: കരുണാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ദേശീയതലത്തില്‍ വീറ്റോ അധികാരം ഉപയോഗിക്കുന്നവര്‍ ഇപ്പോഴും ഉണ്ടെന്നതിന് തെളിവാണ് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെന്ന് കെ. കരുണാകരന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുനാമി ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന ആരോപണം ഗൗരവമേറിയതാണ്. ആരോപണത്തെപ്പറ്റി പാര്‍ലമെന്ററി സമിതി അന്വേഷിക്കണം. എംപിമാരും എഎല്‍എമാരും സാങ്കേതിക -സാമ്പത്തിക വിദഗ്ധരും മാധ്യമപ്രവര്‍ത്തകരും ഈ സമിതിയില്‍ അംഗങ്ങളാകണം. സത്യസന്ധമായ അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടു വരണം. ആരോപണം ശരിയാണെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അതിന് ഉത്തരവാദി. സുനാമി ഫണ്ട് ചെലവഴിച്ചതിന്റെ കണക്കുകള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തണം. കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള 146 കോടി രൂപ ലഭിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ല. സുനാമി ദുരിതബാധിതരെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു.

രമേശ് ചെന്നിത്തല നടത്തുന്ന ചൈതന്യ യാത്രയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചൈതന്യമില്ലെന്നും കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+