രമേശിന്റെ ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം: കോടിയേരി
കണ്ണൂര്‍: രമേശ് ചെന്നിത്തല നടത്തുന്ന ചൈതന്യയാത്ര കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കില്‍ മേധാവിത്വം നേടാനുള്ള നീക്കമാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ആഗസ്ത് ആറ് ശനിയാഴ്ച കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. ഉമ്മന്‍ചാണ്ടിയില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനം കൈക്കലാക്കുകയാണ് രമേശിന്റെ ലക്ഷ്യം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തോല്‍വിയുടെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിയുടെ തലയില്‍ കെട്ടിവച്ച് രമേശ് മുഖ്യമന്ത്രിയാകുമെന്നും കോടിയേരി പറഞ്ഞു.
എസ്എന്‍സി ലാവ്ലിന്റെ സഹായം വേണ്ടെങ്കില്‍ മറ്റു ഏജന്‍സികളെ കണ്ടെത്തി തലശ്ശേരി കാന്‍സര്‍ സെന്ററിന്റെ പണി പൂര്‍ത്തിയാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.












Click it and Unblock the Notifications