ലാവ്ലിന്‍: വാര്‍ത്ത കെട്ടിച്ചമച്ചതെന്ന് വി.എസ്
തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ കരാര്‍ സിപിഎമ്മിലും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്തില്ലെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി ഒരു പത്രം നല്‍കിയ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
തന്നെ സമീപിച്ച പത്രലേഖകനെ മടക്കി അയക്കുകയാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പ്രസ്താവനയില്‍ വ്യക്തമാക്കി.
എസ്എന്‍സി ലാവ്ലിന്‍ കരാര്‍ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിരുന്നില്ലെന്ന വി.എസിന്റെ പ്രസ്താവന ഓര്‍മക്കുറവ് മൂലമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടി പറഞ്ഞതിന് പിന്നാലെ ലാവ്ലിന്‍ പ്രശ്നത്തില്‍ പഴയ നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി വി. എസ് വ്യക്തമാക്കിയതായി ഒരു പ്രമുഖപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications