മോട്ടാര്‍ വാഹനതൊഴിലാളികള്‍ക്ക് ക്ഷേമനിധി
കോഴിക്കോട്: പരിഷ്കരിച്ച മോട്ടോര്‍ തൊഴിലാളി ക്ഷേമ നിയമ പ്രകാരം സംസ്ഥാനത്തെ 10 ലക്ഷത്തിലേറെ മോട്ടാര്‍ തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കേരളമോട്ടോര്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.മോഹന്‍പിള്ള പറഞ്ഞു.
ഇതനുസരിച്ച് ബസ്, ലോറി, മിനി ലോറി, ടെമ്പോ, വാന്‍, ടാക്സി, ട്രാക്ടര്‍, ട്രെയ്ലര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങളിലെ തൊഴിലാളികള്‍ക്ക് ഈ ക്ഷേമനിധിയുടെ പ്രയോജനം ലഭിക്കും.
വാര്‍ദ്ധക്യകാലപെന്‍ഷനകടക്കം നിരവധി ആനുകൂല്യങ്ങള്‍ ക്ഷേമനിധിയുടെ കീഴില്‍ വരുന്നുണ്ട്. പെന്‍ഷന്‍ തുകയെ സംബന്ധിച്ച് അവസാനവട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുസംബന്ധിച്ച് ഉടന്‍ തന്നെ പ്രഖ്യാപനമുണ്ടാകും. ചികിത്സാ സഹായം, തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് തുടങ്ങിയവും പദ്ധതിയുടെ കീഴില്‍ ലഭ്യമാകും.
1986ല്‍ ഈ പദ്ധതി നിലവില്‍ വന്നെങ്കിലും ഇതിന്റെ പ്രയോജനം സ്വകാര്യബസ്, ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കു മാത്രമാണ് ലഭ്യമായിരുന്നത്.
ബസ്, ലോറി തൊഴിലാളികള്‍ മാസം തോറും 350രൂപയും ടാക്സി, ഓട്ടോ തൊഴിലാളികള്‍ 100 രൂപയും ട്രാക്ടര്‍, ട്രെയിലറുകാര്‍ 50 രൂപയുമാണ് ക്ഷേമനിധിയിലേക്കടയ്ക്കേണ്ടെതെന്നു മോഹന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications