കണിച്ചുകുളങ്ങര കൊലപാതകം സിബിഐ അന്വേഷിക്കണം:മുരളി
തിരുവനന്തപുരം: കണിച്ചുകുളങ്ങര കൊലപാതകം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് എന്‍സിഐ പ്രസിഡന്റ് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.
ഈ കേസിലെ യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കാന്‍ രാഷ്ട്രീയനേതാക്കളുള്‍പ്പെടെയുള്ള ഒരു ഗ്രൂപ്പ് ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും സൈന്‍ബോര്‍ഡ് അഴിമതിയിലും പങ്കാളിയായ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ഒരു കെപിസിസി ഭാരവാഹിക്കെതിരെയും ഇക്കാര്യത്തില്‍ ആരോപണമുയര്‍ന്നിട്ടുണ്ട്.
തങ്ങളെ ഉപദേശിക്കും മുന്‍പ് അയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തയ്യാറാകണമെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications