തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം: പിണറായി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോയി തിരഞ്ഞെടുപ്പു തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് നടത്താതിരിക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ തന്നെ ആവിഷ്കരിച്ചത്. അതിനായി എന്യൂമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കാനുളള നീക്കം ആദ്യം മുതല്‍ തന്നെ ഉണ്ടായിരുന്നു.
വാര്‍ഡ് വിഭജനം നടത്തിയില്ലെങ്കില്‍ തിരഞ്ഞെടുപ്പ് യഥാസമയം നടത്താന്‍ കഴിയില്ലെന്ന് സിപിഎം ചൂണ്ടിക്കാട്ടിയിരുന്നതായും പിണറായി ഒരു പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications