ഹിരോഷിമ ദുരന്തത്തിന് ഇന്ന് 60 തികയുന്നു
ഹിരോഷിമ: ഹിരോഷിമയില്‍ അമേരിക്ക അണുംബോബിട്ടതിന്റെ 60-ാം വാര്‍ഷികദിനമായ ആഗസ്ത് ആറ് ശനിയാഴ്ച ലോകമെമ്പാടു നിന്നുമുള്ള ആയിരങ്ങള്‍ ഹിരോഷിമയില്‍ ഒത്തുചേര്‍ന്ന് ആണവായുധങ്ങള്‍ നിര്‍വീര്യമാക്കാനുളള പ്രതിജ്ഞയെടുത്തു. ഹിരോഷിമയില്‍ ബോംബ് പതിച്ച സമയമായ 8.15ന് ഇവര്‍ ഒരു നിമിഷം മൗനമാചരിച്ചു.
ആണവസ്ഫോടനം നടന്ന പീസ് മെമ്മോറിയല്‍ പാര്‍ക്കിലാണ് ആണവബോംബ് സ്ഫോടനത്തിന്റെ ഇരകളായവരും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നത്. ജപ്പാന്‍ പ്രധാനമന്ത്രി ജൂനിച്ചിരോ കൊയ്സുമിയും ചടങ്ങില്‍ പങ്കെടുത്തു.
വടക്കന്‍ കൊറിയയോട് ആണവപരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ജപ്പാനടക്കമുളള ലോകരാഷ്ട്രങ്ങള്‍ ആവശ്യമുന്നയിക്കുന്ന സന്ദര്‍ഭത്തിലാണ് ലക്ഷങ്ങളെ ദുരന്തത്തിലേക്ക് തള്ളിവിട്ട ഹിരോഷിമയുടെ വാര്‍ഷികമെന്നത് ശ്രദ്ധേയമാണ്.












Click it and Unblock the Notifications