മത്സ്യബന്ധന നിരോധനം: കേരളത്തിന് നോട്ടീസ്
ദില്ലി: കാലവര്‍ഷ വേളയില്‍ പടിഞ്ഞാറന്‍ തീരങ്ങളില്‍ യന്ത്രവത്കൃത ബോട്ടുകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയിന്മേല്‍ കേന്ദ്രത്തിനും കേരളമുള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്കും സുപ്രിം കോടതി നോട്ടീസയച്ചു.
കേരളത്തിന് പുറമെ മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസയച്ചത്. കാലവര്‍ഷ സമയത്താണ് മത്സ്യങ്ങളുടെ പെറ്റുപെരുകല്‍ നടക്കുന്നത് എന്നതിനാല്‍ ഈ കാലയളവില്‍ യന്ത്രവത്കൃത ബോട്ടുകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
ഗോവ എന്‍വയോണ്‍മെന്റ് ഫെഡറേഷന്‍ എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. എല്ലാ വര്‍ഷവും ജൂണ്‍ 10 മുതല്‍ ആഗസ്ത് 15 വരെയ യന്ത്രവത്കൃത ബോട്ടുകളും ട്രോളറുകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications