പിണറായിയെ നീക്കാന്‍ ഗൂഢശ്രമം: ചെന്നിത്തല
കണ്ണൂര്‍: എസ്എന്‍സി ലാവ്ലിന്‍ അഴിമതി കേസില്‍ ആരോപണ വിധേയനായ പിണറായി വിജയനെ സിപിഎം സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കാന്‍ കോടിയേരിയും തോമസ് ഐസക്കും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഉമ്മന്‍ചാണ്ടിയെ മാറ്റി മുഖ്യമന്ത്രി സ്ഥാനം കൈക്കലാക്കുകയാണ് രമേശ് ചെന്നിത്തലയുടെ ലക്ഷ്യമെന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചൈതന്യ യാത്രക്ക് ജനങ്ങള്‍ നല്‍കുന്ന സ്വീകരണം കണ്ട് സിപിഎമ്മിന് സമനില തെറ്റിയിരിക്കുകയണെന്നും ചൈതന്യ യാത്രക്കെതിരെ സിപിഎം വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചൈതന്യയാത്ര സ്പോണ്‍സര്‍ ചെയ്യുന്നത് ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരുമാണ്. അല്ലാതെ മദ്യമാഫിയ അല്ല. മണിച്ചന്‍മാരുമായി ബന്ധമുള്ള സിപിഎമ്മിനാണ് മദ്യസംസ്കാരമുള്ളത്- അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications