Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിനെതിരെ മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭരണഘടനാപരമായ അവകാശങ്ങളില്‍ കൈകടത്തുകയാണെന്നും കമ്മിഷനെ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എം.എസ്.ജോസഫ് ആരോപിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകിക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനത്തിന്റെ പരാജയം കൂടിയാണ് അത്. തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ പരാജയപ്പെട്ടതിന് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ജോസഫ് ആവശ്യപ്പെട്ടു.

വോട്ടര്‍പട്ടിക തയ്യാറാക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. ഇതിലൂടെ കമ്മിഷന്റെ ഭരണഘടനാപരമായ അവകാശങ്ങളില്‍ കൈകടത്തുകയാണ് ചെയ്തത്.

വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് വീടുകള്‍ തോറും കയറിയിറങ്ങിയുള്ള സര്‍വെ നടത്തുന്നതിന് കമ്മിഷന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. ഇതിനായി ബജറ്റില്‍ തുക വകയിരുത്തുന്നതിനും നിര്‍ദേശിച്ചിരുന്നതാണ്.

വോട്ടര്‍പട്ടിക തയ്യാറാക്കിയതില്‍ പല ക്രമക്കേടുകളുമുണ്ട്. ഒട്ടേറെ പരാതികളാണ് വോട്ടര്‍പ്പട്ടികയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. മണ്ഡല പുനര്‍നിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാത്തത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നും ജോസഫ് ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+