കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
കണ്ണൂര്‍: ജില്ലയിലെ മുഴപ്പിലങ്ങാട്ട് ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ബിജെപിയും സജീവപ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ സൂരജാണ് (27) കൊല ചെയ്യപ്പെട്ടത്.
മുഴപ്പിലങ്ങാട് എഫ്സിഐ ഗോഡൗണിനടുത്തു വച്ചാണ് ഒരു സംഘം ആക്രമികള്‍ സൂരജിനെ ആക്രമിച്ചത്. ആഗസ്ത് ഏഴ് ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ എഫ്സിഐ ഗോഡൗണിനടുത്തുള്ള ചായക്കടയിലേക്ക് പോവുകയായിരുന്ന സൂരജിനെ ആയുധധാരികളായ സംഘം ആക്രമിക്കുകയായിരുന്നു. ഉടന്‍ തലശേരി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വച്ച് മരിക്കുകയായിരുന്നു.
കൊല നടത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് കരുതുന്നു. നേരത്തെ സിപിഎം പ്രവര്‍ത്തകനായിരുന്ന സൂരജ് പിന്നീട് ബിജെപിയിലേക്ക് മാറുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച ചില കേസുകളില്‍ പ്രതിയാണ്.












Click it and Unblock the Notifications