മുല്ലപ്പെരിയാര്‍: പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് തമിഴ്നാട്
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേക്ക് മുന്നിലുള്ള കല്ലും മണ്ണും നീക്കം ചെയ്യണമെന്ന് കേരളം പ്രത്യേകമായി ആവശ്യപ്പെട്ടിട്ടില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച തമിഴ്നാട് വൈദ്യുതി മന്ത്രി ആര്‍.വിശ്വനാഥന്‍ ആണ് ഇക്കാര്യം അറിയിച്ചത്. മുല്ലപ്പെരിയാര്‍ കവിഞ്ഞൊഴുകുന്നത് തടയാന്‍ തമിഴ്നാടിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും മന്ത്രി പറഞ്ഞു.
വൈദ്യുത ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും വൈദ്യുത മന്ത്രിയോടൊപ്പം മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ചു.












Click it and Unblock the Notifications