ബിജെപിയില്‍ ഗ്രൂപ്പിസമില്ല: ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ബിജെ-പി യില്‍ ഗ്രൂപ്പിസമുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.
ശനിയാഴ്ച കാഞ്ഞങ്ങാട് നടന്ന സംസ്ഥാന കമ്മിറ്റി യോഗം പി.പി.മുകുന്ദന്‍ പക്ഷം ബഹിഷ്കരിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സാധാരണ എഴുപത് ശതമാനത്തോളം പേര്‍ മാത്രമേ പങ്കെടുക്കാറുള്ളൂവെന്നും ഇത്തവണ എഴുപത്തഞ്ച് ശതമാനം പേര്‍ പങ്കെടുത്തുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ബഹിഷ്കരണമൊന്നും ഉണ്ടായിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് ചിലര്‍ യോഗത്തിനെത്താതിരുന്നത്.
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ബിജെ.പി ക്ക് ആരുമായും തൊട്ടുകൂടായ്മ ഇല്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചാണ് സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്തത്.
മുസ്ലീം നേതാക്കളെ സന്ദര്‍ശിക്കുന്നതില്‍ തെറ്റില്ലെന്ന് കാന്തപുരം അബൂബേക്കര്‍ മുസലിയാരെ ബിജെ.പി നേതാക്കള്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചുകൊണ്ട് ശ്രീധരന്‍പിള്ള പറഞ്ഞു. എല്ലാ മുസ്ലീം ആസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് താനെന്നും പിള്ള പറഞ്ഞു.
കണ്ണൂരില്‍ ബിജെ-പി പ്രവര്‍ത്തകനായ സൂരജ-ിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരാണ്. സിപിഎമ്മിലെ വിഭാഗീയത മറച്ചുവയ്ക്കാന്‍ അക്രമങ്ങളിലേക്ക് അവര്‍ കടക്കുന്നതിന്റെ ഭാഗമാണ് സൂരജ-ിന്റെ കൊലപാതകമെന്ന് പിള്ള പറഞ്ഞു.












Click it and Unblock the Notifications