അംഗസംഖ്യ കൂട്ടുന്നതിന് യോജിപ്പില്ല: സ്പീക്കര്‍
കൊച്ചി: വനിതാ സംവരണം നടപ്പിലാക്കുന്നതിന് പാര്‍ലമെന്റിലെ അംഗസംഖ്യ കൂട്ടുന്നതിനോട് യോജിപ്പില്ലെന്ന് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി. കൊച്ചി പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റിലും നിയമസഭകളിലും പാര്‍ട്ടി പദവികളിലും കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്താന്‍ തയ്യാറാകണം. പുരുഷമേധാവിത്തം നിലനില്‍ക്കുന്ന സമൂഹത്തില്‍ ഭരണരംഗത്തും അത് പ്രകടമാകുന്നതില്‍ അതിശയമില്ല. ഇതിന് പരിഹാരം വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ്.
പാര്‍ലമെന്റിലെ അംഗസംഖ്യ വര്‍ധിപ്പിച്ചാല്‍ സമ്മേളനം സെന്‍ട്രല്‍ ഹാളിലേക്ക് മാറ്റേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് കൂടുതല്‍ സംവരണം ഏര്‍പ്പെടുത്തിയത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications