Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസാമില്‍ ഉള്‍ഫകള്‍ നടത്തിയ സ്ഫോടനത്തില്‍ നാലുപേര്‍ മരിച്ചു

ഗോഹട്ടി: ആസാമില്‍ ഉള്‍ഫ തീവ്രവാദികള്‍ എണ്ണക്കുഴലുകള്‍ തകര്‍ക്കാനായി നടത്തിയ ബോബുസ്ഫോടനത്തില്‍ നാലുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഉള്‍ഫകള്‍ നടത്തിയ മറ്റു മൂന്നു സ്ഫോടനങ്ങളില്‍ മൂന്നു ജില്ലകളിലെ എണ്ണപ്പൈപ്പുകള്‍ക്കും തകരാറു സംഭവിച്ചിട്ടുണ്ട്.

ആഗസ്ത് ഏഴ് ഞായറാഴ്ചയാണ് ഗോഹട്ടിക്കടുത്ത ബോക്കോയിലെ ബസ് സ്റേഷനില്‍ ഒരു സൈക്കിളില്‍ ബാഗിലാക്കി ഉള്‍ഫകള്‍ വച്ചിരുന്ന ബോംബു പൊട്ടി നാലുപേര്‍ മരിച്ചത്. സ്ഫോടനത്തില്‍ ഏഴുപേര്‍ക്കാണ് ആകെ പരിക്കേറ്റത്.

സിബ്സാഗര്‍ ജില്ലയിലെ പാന്‍ബിഷിലാണ് ഒഎന്‍ജിസിയുടെ എണ്ണപൈപ്പ് ലൈനില്‍ ബോംബു സ്ഫോടനമുണ്ടായത്. പൈപ്പിന് സ്ഫോടനത്തില്‍ തകരാറുണ്ടായതോടെ രണ്ടു കിലോമീറ്ററോളം എണ്ണ പടര്‍ന്നു. ദിബ്രൂഗ ജില്ലയിലെ എണ്ണപ്പൈപ്പിലും തിന്‍സുക്കിയ ജില്ലയിലെ ഓയില്‍ ഇന്ത്യാ ലിമിറ്റഡിന്റെ പൈപ്പിലുമാണ് മറ്റു സ്ഫോടനങ്ങളുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റു ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+