നാനാവതി: എന്‍ഡിഎ രാഷ്ട്രപതിയെ സമീപിക്കും
ദില്ലി: 1984ലെ സിക്ക് വിരുദ്ധ കലാപത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിനെ സമീപിക്കും.
സിക്ക് വിരുദ്ധ കലാപം സംബന്ധിച്ച് അന്വേഷണം നടത്തിയ നാനാവതി കമ്മിഷന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കുന്നതിന് എന്‍ഡിഎ ഒരു സമിതിയെ നിയോഗിക്കുമെന്ന് ബിജെപി നേതാവ് വി.കെ.മല്‍ഹോത്ര പറഞ്ഞു. റിപ്പോര്‍ട്ട് സമിതി പഠിച്ചതിനു ശേഷം പ്രശ്നത്തില്‍ ഇടപെടാന്‍ രാഷ്ട്രപതിയെ സമീപിക്കും.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഈ പ്രശ്നമുയര്‍ത്തുമെന്നും മല്‍ഹോത്ര പറഞ്ഞു.












Click it and Unblock the Notifications