കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് തിങ്കളാഴ്ച സഭയില്‍ വയ്ക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മീഷന്റെ റിപ്പോര്‍ട്ട് യുപിഎ സര്‍ക്കാര്‍ ആഗസ്ത് എട്ട് തിങ്കളാഴ്ച ലോക്സഭയില്‍ വക്കും.

റിപ്പോര്‍ട്ട് ഫിബ്രവരിയിലാണ് കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

2000 മെയ് മാസത്തില്‍ എന്‍ഡിഎ സര്‍ക്കാരാണ് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചത്. 200ഓളം സാക്ഷിമൊഴികളുടെയും 10,000ഓളം സത്യവാങ്മൂലങ്ങളുടെയും അടിസ്ഥാനത്തില്‍ കമ്മീഷന്‍ തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാറിനും കോണ്‍ഗ്രസ് നേതാവ് എച്ച്കെഎല്‍ ഭഗതിനും എതിരെയുളള കേസുകള്‍ പുനരന്വേഷിക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ തക്ക തെളിവുകള്‍ ഉണ്ടെന്നാണ് സൂചന. തക്കതായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പ്രവാസികാര്യ വകുപ്പുമന്ത്രി ജഗദീഷ് ടൈറ്റ്ലറെ കേസില്‍ നിന്നും ഒഴിവാക്കിയേക്കും.

എന്നാല്‍ നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നവര്‍ക്കെതിരെയുള്ള കുറ്റങ്ങളെപ്പറ്റി അന്വേഷിക്കാന്‍ മറ്റൊരു കമ്മീഷനെ നിയമിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു താല്‍പര്യമില്ലാത്തതിനാലാണ് മറ്റൊരു കമ്മീഷനെ നിയമിക്കാനുളള നീക്കം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X