മണ്ണിടിച്ചില്‍: 11 പേര്‍ ടണലില്‍ കുടുങ്ങി
ഗോഹട്ടി: ദേശീയ ജലവൈദ്യുതി കോര്‍പ്പറേഷന്റെ 11 ജീവനക്കാര്‍ അരുണാചല്‍ പ്രദേശിലെ ഒരു ടണലില്‍ കുടുങ്ങി.
പേമാരിയോടൊപ്പമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ഇവര്‍ ടണലില്‍ കുടുങ്ങിയത്. ഒരു ജലവൈദ്യുത പദ്ധതിക്ക് വേണ്ടി ജോലി ചെയ്യുകയായിരുന്നു ഇവര്‍.
ആഗസ്ത് ഏഴ് ഞായറാഴ്ച രാത്രി 11.30 മുതലാണ് ഇവര്‍ ടണലില്‍ പെട്ടത്. ശക്തമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ടണലിലേക്കുള്ള വഴി അടയുകയായിരുന്നു. രക്ഷാപ്രവര്‍ത്തകരെത്തിയെങ്കിലും ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമായിട്ടുണ്ട്.












Click it and Unblock the Notifications