Get Updates
Get notified of breaking news, exclusive insights, and must-see stories!

കോള ഫാക്ടറിക്കു മുന്നില്‍ ജനം തടിച്ചുകൂടി

പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കക്കോള ഫാക്ടറി വീണ്ടും പ്രവര്‍ത്തനമാരംഭിക്കുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് കോള വിരുദ്ധസമരക്കാര്‍ ഫാക്ടറിക്കുമുന്നില്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ജലചൂഷണത്തിനെതിരെയുളള ജനവികാരത്തെ മാനിക്കാതെ കമ്പനി വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നത് തടയുമെന്ന പ്രസ്താവനയോടെ നൂറിലേറെപ്പേരാണ് പ്ലാച്ചിമടയിലെ കമ്പനിക്കു മുന്നില്‍ തടിച്ചുകൂടിയത്.

റവന്യൂ ഡിവിഷണല്‍ ഓഫീസറും തഹസീല്‍ദാറും കമ്പനി അധികൃതരെ കാണാനെത്തിയത് ഉദ്യോഗസ്ഥര്‍ കമ്പനിയെ സഹായിക്കാനെത്തിയതാണെന്ന് ജനങ്ങളില്‍ സംശയമുണ്ടാക്കി. ജില്ലാകളക്ടര്‍ ആഗസ്ത് എട്ട് തിങ്കളാഴ്ച വൈകീട്ട് കമ്പനി അധികൃതരും കോളവിരുദ്ധസമരനേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പുറത്തുവന്ന് അറിയിച്ചതോടെയാണ് ജനങ്ങള്‍ ശാന്തരായത്.

ജനരോഷത്തെ തുടര്‍ന്ന് രണ്ടുവര്‍ഷമായി അടച്ചിട്ടിരുന്ന കോള ഫാക്ടറി അടുത്തിടെ തങ്ങള്‍ക്കനുകൂലമായി കോടതിവിധി സമ്പാദിച്ചിരുന്നു. എന്നാല്‍ ഫാക്ടറിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് ഈ പ്രദേശത്തെ ജനങ്ങളുടെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+