കൊക്കക്കോള കമ്പനി തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിച്ചേക്കും
പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനി ആഗസ്ത് എട്ട് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങിയേക്കും. പെരുമാട്ടി പഞ്ചായത്തിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയുംഅനുമതി ഇല്ലെങ്കിലും ഇക്കാര്യത്തിലുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ പിന്‍ബലത്തിലാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങുന്നത്. ഫാക്ടറി രണ്ടുവര്‍ഷത്തിലേറെയായി പൂട്ടിക്കിടക്കുകയാണ്.
പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന്റെ ഒന്നാംഘട്ടമെന്ന നിലയില്‍ പ്ലാസ്റിക് കുപ്പികളിലുളള പാനീയമാണ് ആദ്യം നിര്‍മിക്കുക. ഇതിനായി അസംസ്കൃത വസ്തുക്കളായ പഞ്ചസാരയും മറ്റും ഫാക്ടറിക്കകത്ത് സംഭരിച്ചു കഴിഞ്ഞു. ഇരുന്നൂറോളം താല്‍കാലിക തൊഴിലാളികളെ കമ്പനി ജോലിയില്‍ പുനപ്രവേശിപ്പിച്ചു കഴിഞ്ഞു. ജനറല്‍ മാനേജരടക്കം നൂറോളം ഉദ്യോഗസ്ഥരും കമ്പനിയിലെത്തിയിട്ടുണ്ട്.
2003 മാര്‍ച്ച് 31നാണ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഫാക്ടറി അടച്ചുപൂട്ടിയത്. ഗ്രാമപഞ്ചയത്തിനു പുറമെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും ഫാക്ടറിക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു. ബോര്‍ഡിന്റെ നിര്‍ദേശങ്ങളും ചട്ടങ്ങളും കമ്പനി ഇതുവരെ പാലിച്ചിട്ടില്ല. വെളളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്ന റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ് നിര്‍മിക്കുന്നതു വരെ കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications