ആഗോള വിദ്യാഭ്യാസ മേള സംഘടിപ്പിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി വിദ്യാഭ്യാസ വിദഗ്ധരെ വരുത്തി ആഗോള വിദ്യാഭ്യാസ മേള സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
കേരളത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുന്നതിന് വേണ്ടിയാണ് മേള സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ പുതിയ പ്രവണതകളെ കേന്ദ്രീകരിച്ചായിരിക്കും മേള- മുഖ്യമന്ത്രി അറിയിച്ചു. വിദേശമലയാളികളുടെ സംഗമമായ സമന്വയത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മറുനാടന്‍ മലയാളികളുടെ മക്കള്‍ക്കു കൂടി പ്രയോജനകരമാവുന്ന വിധത്തില്‍ ഏകീകൃത പാഠ്യപദ്ധതി എങ്ങനെ പ്രായോഗികമാക്കാമെന്നതിനെ കുറിച്ച് വിദ്യാഭ്യാസ വകുപ്പും നോര്‍ക്കയും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ താമസമാക്കിയിരിക്കുന്ന മലയാളികള്‍ കേരളത്തിലേക്ക് തീവണ്ടികളില്‍ വരുന്നതുമായി ബന്ധപ്പെട്ട് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ റെയില്‍വെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. കൊച്ചുവേളി-സമ്പര്‍ക്ക ക്രാന്തി എക്സ്പ്രസ്സിന് ബറോഡയിലും അബമ്മദാബാദിലും സ്റോപ്പ് അനുവദിക്കുന്ന കാര്യം റെയില്‍വെ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.
ദില്ലിയിലെ നോര്‍ക്ക സെല്‍ വിപുലീകരിക്കും. മുംബൈയിലെ കേരള ഹൗസ് പൂര്‍ത്തിയാക്കിയതിന് ശേഷം അവിടെയും നോര്‍ക്ക സെല്‍ തുടങ്ങും- മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications