Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാക്സ് കേസില്‍ വക്കത്തിനെതിരെ കോടതി പരാമര്‍ശം

തിരുവനന്തപുരം : വ്യാജഫാക്സ് കേസില്‍ ധനമന്ത്രി വക്കം പുരുഷോത്തമനെതിരെ ഹൈക്കോടതി പരാമര്‍ശം. സ്പീക്കറായിരിക്കേ സംഭവത്തില്‍ വക്കമെടുത്ത നിലപാട് നിയമസഭാംഗങ്ങളുടെ അവകാശ ലംഘനമാണെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് വക്കം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റിസ് കെ.പത്മനാഭന്‍ നായര്‍ വക്കത്തിനെതിരെ പരാമര്‍ശമുന്നയിച്ചത്.

സ്പീക്കറെ തെരഞ്ഞെടുക്കുന്നത് നിയമസഭാംഗങ്ങളാണെന്നും അതുകൊണ്ട് തന്നെ സ്പീക്കറുടെ പേരില്‍ വരുന്ന നോട്ടീസ് നിയമസഭയില്‍ സ്പീക്കര്‍ അവതരിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. അത് നിയമസഭാംഗങ്ങള്‍ ചര്‍ച്ചചെയ്താണ് അനന്തര നടപടികള്‍ സ്വീകരിക്കേണ്ടത്. ഇത് അംഗങ്ങളുടേയും സഭയുടേയും അവകാശമാണ്. ഇതില്‍ സ്പീക്കര്‍ക്ക് വിവേചനാധികാരമില്ല. ഇത് സ്പീക്കര്‍ ലംഘിച്ചാല്‍ ഗുരുതരമായ കൃത്യ വിലോപവും അവകാശ ധ്വംസനവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

2003 ജൂലൈയില്‍ നിയമസഭയില്‍ നടന്ന ധനാഭ്യര്‍ഥനയില്‍ ഐ ഗ്രൂപ്പിലുണ്ടായിരുന്ന 24 എംഎല്‍എമാര്‍ എതിര്‍ത്ത് വോട്ടുചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇങ്ങനെ വന്നാല്‍ ധനാഭ്യര്‍ഥന പരാജയപ്പെടുന്ന സ്ഥിതിയായിരുന്നു നിലനിന്നിരുന്നത്. കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാകാന്‍ 21 അംഗങ്ങളുടെ പിന്തുണ മതിയായിരുന്നു. ഇതിനെ നേരിടാനാണ് അന്ന് കോണ്‍ഗ്രസ് നേതൃത്വം ഫാക്സ് ഉപയോഗിച്ചത്.

ഈ സംഭവത്തില്‍ അന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (3) കോടതിയില്‍ പൊതു പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പരാതി നല്‍കിയതോടെയാണ് ഫാക്സ് പ്രശ്നം കോടതിയില്‍ എത്തിയത്. വ്യാജഫാക്സ് സന്ദേശവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി വക്കത്തിനോട് ആവശ്യപ്പെട്ടു. ഇതിനെ ചോദ്യം ചെയ്താണ് വക്കം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+