ചെന്നിത്തലക്ക് ഹിമാലയയുമായി ബന്ധം
തിരുവനന്തപുരം: ഹിമാലയ ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കൊല്ലപ്പെട്ട എവറസ്റ് ചിട്ടി ഫണ്ട്സ് ഉടമ രമേശിന്റെ വക്കീല്‍ അഡ്വക്കേറ്റ് വി.എ.ഹക്കീം ആരോപിച്ചു.
ഹിമാലയ ഗ്രൂപ്പിന്റെ ചാരിറ്റബിള്‍ സൊസൈറ്റിക്ക് നൂറുകോടി രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റ് കിട്ടിയതിനു പുറകില്‍ രമേശ് ചെന്നിത്തലയാണെന്ന് ഹക്കീം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2003-04ല്‍ നടന്ന ഈ ഇടപാടിന് പിന്നില്‍ അന്ന് എംപിമായിരുന്ന ചെന്നിത്തലയാണ് പ്രവര്‍ത്തിച്ചത്. ഇതിന് പ്രത്യുപകാരമായി ഹിമാലയ ചെന്നിത്തലക്ക് 10 കോടി രൂപ നല്‍കി. ഇതു സംബന്ധിച്ച തെളിവുകള്‍ നല്‍കാനും ഒരുക്കമാണ്.
രമേശ് ചെന്നിത്തലയുടെ സഹപാഠിയും ഹിമാലയ ഗ്രൂപ്പിന്റെ ആലപ്പുഴ റീജണല്‍ മാനേജരുമായ പ്രസന്നനാണ് രണ്ടു കൂട്ടരേയും പരിചയപ്പെടുത്തിയതെന്ന് ഹക്കിം വെളിപ്പെടുത്തി.
വ്യവസായ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനും മുന്‍ മന്ത്രി എം.എ. കുട്ടപ്പനും ഹിമാലയ ഗ്രൂപ്പുമായി അടുത്തബന്ധമാണുള്ളത്. ഇവരുടെ ബന്ധത്തെക്കുറിച്ചും അന്വേഷണം നടത്തണം.
ഹിമാലയ ഗ്രൂപ്പില്‍ ബിനാമി ഇടപാടുകളുള്ള വനിതാ ഡിഐജി, രണ്ട് എസ്പിമാര്‍,മൂന്ന് ഡിവൈഎസ്പിമാര്‍ എന്നിവരുടെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന്കൈമാറിയിട്ടുണ്ടെന്നും ഹക്കീം പറഞ്ഞു.












Click it and Unblock the Notifications