Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയാഗാന്ധിയെ കാണില്ല: കരുണാകരന്‍

തിരുവനന്തപുരം: ആഗസ്ത് അവസാനം കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ കാണാന്‍ തനിക്ക് പദ്ധതിയില്ലെന്ന് കെ.കരുണാകരന്‍. തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സോണിയയുമായി കൂടിക്കാഴ്ച നടത്താന്‍ തങ്ങള്‍ക്ക് യാതൊരു കാരണങ്ങളുമില്ല. അവര്‍ തങ്ങള്‍ക്കു വേണ്ടി ചെയ്തു തന്ന കാര്യങ്ങള്‍ കൊണ്ടുതന്നെ മതിയായി. ഇടതുമുന്നണിയുമായി സഖ്യമുണ്ടാക്കാന്‍ എന്‍സിഐ തയ്യാറാണെന്നും കരുണാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിലേക്കു തിരിച്ചില്ലെന്നും അതിനു വേണ്ടി ശ്രമിച്ച് ആരും സമയം പാഴാക്കേണ്ടെന്നും കരുണാകരന്റെ കൂടെയുണ്ടായിരുന്ന മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ ഓഫീസ് ഉദ്ഘാടനത്തിന് ആഗസ്ത് 28ന് സോണിയ തിരുവനന്തപുരത്തെത്തുന്നുണ്ട്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന ചൈതന്യയാത്രയുടെ സമാപനസമ്മേളനത്തിലും അവര്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+