Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവളം: സിപിഎം നിയമസഭാമാര്‍ച്ച് നടത്തും

തിരുവനന്തപുരം: കോവളം ഹോട്ടല്‍ ഇടപാടില്‍ ഇപ്പോഴും ഒളിച്ചുകളി നടക്കുയായാണെന്നും ഇക്കാര്യത്തില്‍ അനേഷണം നടത്തുന്നതു വരെ പ്രക്ഷോഭമായി മുന്നോട്ടു പോകുമെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.വിജയകുമാര്‍ പറഞ്ഞു.

കോവളം ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോവളം സംരക്ഷണ സമിതി മറ്റന്നാള്‍ നിയമസഭാ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഹോട്ടലുടമയെ രക്ഷിക്കാനായാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഉടന്‍ പിന്‍വലിക്കണം. കോവളം കൊട്ടാരത്തോട് ചേര്‍ന്നുള്ള 4.2 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനുള്ള വ്യവസ്ഥ മാത്രമേ ഓര്‍ഡിനന്‍സിലുള്ളൂ. ഇതു പ്രകാരം ബാക്കിയുള്ള ഭൂമി നിയമപ്രകാരം തന്നെ ഹോട്ടലുടമയ്ക്ക് സ്വന്തമാകും. ഇതില്‍ കടല്‍ത്തീരവും പെടും. ഓര്‍ഡിനന്‍സ് പിന്‍വലിക്കാനായി ശക്തമായ പ്രക്ഷോഭം തുടരുമെന്നും വിജയകുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+