മലബാര്‍ ടൂറിസം മാര്‍ട്ട് സപ്തംബര്‍ ഒന്ന് മുതല്‍
കോഴിക്കോട്: മലബാര്‍ ട്രാവല്‍ ആന്റ് ടൂറിസം മാര്‍ട്ട് സെപ്റ്റംബര്‍ ഒന്നിന് കോഴിക്കോട് ആരംഭിക്കും. നാലു ദിവസം നീണ്ടുനില്‍ക്കുന്ന മേളയുടെ ഉദ്ഘാടനം കേന്ദ്രടൂറിസം വകുപ്പുമന്ത്രി രേണുക ചൗധരി കോഴിക്കോട്ടെ കടവ് റിസോര്‍ട്ടില്‍ വച്ച് നിര്‍വഹിക്കും.
യുഎസ്, റഷ്യ, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍, സിംഗപ്പൂര്‍ തുടങ്ങി 15ഓളം രാജ്യത്തുനിന്നുള്ള പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കും. പ്രമുഖ അന്താരാഷ്ട്ര ഹോട്ടല്‍ ഗ്രൂപ്പുകള്‍, ടൂറിസം കൗണ്‍സിലുകള്‍, നിക്ഷേപകര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുകള്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കും.
ബിബിസി(ബ്രിട്ടീഷ് ബ്രോഡ്കാസ്റിംഗ് കോര്‍പറേഷന്‍) അടക്കമുളള വാര്‍ത്താമാധ്യമങ്ങള്‍ മേള സംപ്രേഷണം ചെയ്യും. മേളയോടനുബന്ധിച്ച് സാംസ്കാരിക പരിപാടികള്‍, നിക്ഷേപക-ഉപഭോക്തൃസമ്മേളനം തുടങ്ങിയ വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും.
സെപ്റ്റംബര്‍ നാലിന് വയനാടു വച്ച് മേളയുടെ സമാപനസമ്മേളനം വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ് ഉദ്ഘാടനം ചെയ്യും.


Click it and Unblock the Notifications