മുല്ലപ്പെരിയാര്‍: തടസം നീക്കാന്‍ ആവശ്യപ്പെട്ടുവെന്ന് തിരുവഞ്ചൂര്‍
തൃശൂര്‍: മുല്ലപ്പെരിയാര്‍ ഡാമിലെ സ്പില്‍വേയിലെ തടസം നീക്കാന്‍ ആഗസ്ത് അഞ്ചിന് തമിഴ്നാട് മന്ത്രി പനീര്‍ശെല്‍വത്തെ ഫാക്സ് സന്ദേശം വഴി അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ഫാക്സ് സന്ദേശം തമിഴ്നാട് സ്വീകരിച്ചതായി രേഖയുണ്ട്. 136 അടിയില്‍ കൂടുതല്‍ വെള്ളം അണക്കെട്ടില്‍ അനുവദിക്കില്ലെന്ന നിലപാട് കേരളം പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. മുഖ്യമന്ത്രിതല ചര്‍ച്ചയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
സ്പില്‍വേയിലെ തടസങ്ങള്‍ നീക്കാന്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. എന്നിട്ടും തടസം നീക്കിയില്ലെങ്കിലോയെന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം പറയുന്നില്ല. കേരളം ഇത്തരമൊരു ആവശ്യമുന്നയിച്ചിട്ടില്ലെന്ന് തമിഴ്നാട് പറയുന്നത് നിര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications