ബിജെപി ഒഴികെയുളളവരുമായി എന്‍സിഐ സഖ്യമുണ്ടാക്കും: മുരളി
പയ്യന്നൂര്‍: അധികാര ദുര്‍വിനിയോഗം നടത്തുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ഒഴികെയുള്ള ഏതു രാഷ്ട്രീയപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനും നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര തയ്യാറാണെന്ന് പാര്‍ട്ടി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു.
എന്‍സിഐ നടത്തുന്ന ക്വിറ്റിന്ത്യാദിന യുവജനറാലിക്കുള്ള പതാക കൈമാറല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടിയുടെ അവശിഷ്ട കോണ്‍ഗ്രസ് നടത്തുന്ന ചൈതന്യയാത്ര മദ്യംമണക്കുന്ന യാത്രയായി അധപതിച്ചു. കെപിസിസി പ്രസിഡന്റിന് ഹാരാര്‍പ്പണം നടത്തുന്നവര്‍ മദ്യം, മയക്കുമരുന്ന് കേസുകളില്‍ പിടിയിലായി ശിക്ഷിക്കപ്പെട്ടവരാണെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications