തിരഞ്ഞെടുപ്പ് കൃത്യസമയത്തു നടത്താന്‍ ധാരണ
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പു കൃത്യസമയത്തു നടത്താന്‍ തിരഞ്ഞെടുപ്പു കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയായി.
തിരഞ്ഞെടുപ്പ് നീട്ടരുതെന്ന് ആഗസ്ത് എട്ട് തിങ്കളാഴ്ച നടന്ന യോഗത്തില്‍ എല്ലാ കക്ഷികളും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. കമ്മീഷന്റെ ഉദ്ദേശ്യവും ഇതാണെന്ന് കമ്മീഷണര്‍ എന്‍.മോഹന്‍ദാസ് പാര്‍ട്ടി പ്രതിനിധികളെ അറിയിച്ചു.
ആവശ്യത്തിനു ജീവനക്കാരെ വിട്ടുകിട്ടാനായാല്‍ ഓണം കഴിഞ്ഞ് സെപ്റ്റംബര്‍ 25ന് മറ്റേതെങ്കിലും തീയതിയിലോ വോട്ടെടുപ്പ് നടത്തും. ആഗസ്ത് 27ന് തിരഞ്ഞെടുപ്പുവിജ്ഞാപനം വരും. വോട്ടര്‍ പട്ടിക ക്രമീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായാണ് കൂടുതല്‍ ജീവനക്കാരെ ആവശ്യമായി വരുന്നത്.
തിരഞ്ഞെടുപ്പു നടത്തുന്നതിനെ പറ്റി മൂന്നുദിവസങ്ങള്‍ക്കുളളില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും തിരഞ്ഞെടുപ്പുകമ്മീഷണര്‍ പറഞ്ഞു.












Click it and Unblock the Notifications