തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നീട്ടിയേക്കും
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് മാസത്തേക്ക് നീട്ടിയേക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആഗസ്ത് എട്ട് തിങ്കളാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
സപ്തംബറില്‍ തന്നെ തിരഞ്ഞെടുപ്പ് നടത്തുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് നീട്ടുന്നത്. തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്.
വാര്‍ഡ് വിഭജനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സപ്തംബറില്‍ തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് മാത്രമേ നടത്താന്‍ കഴിയൂ. മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടമായി നടത്തേണ്ടിവരും. തിരഞ്ഞെടുപ്പ് നടത്തുന്നതു സംബന്ധിച്ച ഇത്തരം പ്രായോഗിക പ്രശ്നങ്ങള്‍ വിശദീകരിക്കാന്‍ വേണ്ടിയാണ് കമ്മിഷന്‍ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.
അതിനിടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.
തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് യോഗം തിങ്കളാഴ്ച ചേരുന്നുണ്ട്. രണ്ട് മാസത്തില്‍ കൂടുതല്‍ തിരഞ്ഞെടുപ്പ് നീട്ടരുതെന്ന് യോഗം ആവശ്യപ്പെട്ടേക്കും.












Click it and Unblock the Notifications