ജോസഫ് പുതുശേരിയുടെ തിരഞ്ഞെടുപ്പ് കോടതി റദ്ദാക്കി
കൊച്ചി: കല്ലൂപ്പാറ എംഎല്‍എ ജോസഫ്.എം പുതുശേരിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. പുതുശേരിക്കെതിരെ മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി.എസ്.ജോണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.
തിരഞ്ഞെടുപ്പിനു മുന്‍പ് ജോസഫ് തനിക്കെതിരെ വ്യക്തിഹത്യ നടത്തിയെന്നും തിരഞ്ഞെടുപ്പില്‍ വ്യാപകമായി ക്രമക്കേടു നടന്നുവെന്നും ആരോപിച്ചാണ് ജോണ്‍ കോടതിയെ സമീപിച്ചത്.
ജനപ്രാതിനിധ്യനിയമത്തിലെ123-ാം വകുപ്പുപ്രകാരം ജോസഫ് തെറ്റുകാരനാണെന്ന് കോടതി കണ്ടെത്തി. തിരഞ്ഞെടുപ്പു പ്രചരണവേളയില്‍ ജോണിനെതിരെ വ്യക്തിഹത്യയും ആരോപണങ്ങളും ജോസഫും അനുയായികളും നടത്തിയതായും കോടതി കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ജോസഫിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി ജസ്റിസ് ആര്‍.ബസന്ത് ഉത്തരവിട്ടത്. ജോണിന് കോടതിച്ചിലവു നല്‍കാനും കോടതി ജോസഫിനോട് ഉത്തരവിട്ടിട്ടുണ്ട്.
2001 മെയ് മാസത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് എം ഗ്രൂപ്പുകാരനായ ജോസഫിന് 42,238 വോട്ടുകളും ജോണിന് 31,013 വോട്ടുകളുമാണ് ലഭിച്ചത്.












Click it and Unblock the Notifications