വിദേശ ചാനലുകളെ നിയന്ത്രിക്കാന്‍ മാര്‍ഗരേഖ
ദില്ലി: വിദേശത്തു നിന്നും സംപ്രേഷണം ചെയ്യുന്ന ചില ടിവി ചാനലുകളെ നിയന്ത്രിക്കുന്നതിനായി മാര്‍ഗരേഖക്ക് രൂപം നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വാര്‍ത്താ വിനിമയ മന്ത്രി ജയ്പാല്‍ റെഡ്ഢി രാജ്യസഭയില്‍ അറിയിച്ചു.
ചില ടിവി ചാനലുകളിലെ പരിപാടികള്‍ കുട്ടികളും കൗമാരപ്രായക്കാരിലും മോശപ്പെട്ട രീതിയില്‍ സ്വാധീനം ചെലുത്തുന്നത് കണക്കിലെടുത്താണ് ഈ നടപടി. ഇന്ത്യയില്‍ നിന്നും സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കര്‍ശനമായ മാര്‍ഗരേഖകള്‍ ഇപ്പോള്‍ നിലവിലുണ്ട്.
ഇലക്ട്രോണിക് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കം തുടര്‍ച്ചയായി വിലയിരുത്തുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ടെന്ന് ജയ്പാല്‍ റെഡ്ഢി അറിയിച്ചു.












Click it and Unblock the Notifications