യുഡിഎഫ് തിങ്കളാഴ്ച യോഗം ചേരും
തിരുവനന്തപുരം: ഐക്യജനാധിപത്യ മുന്നണി യോഗം ആഗസ്ത് എട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരും.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നണി സ്വീകരിക്കേണ്ട തന്ത്രങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. തിരുവനന്തപുരം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എടുക്കേണ്ട നിലപാടുകളും യോഗം ചര്‍ച്ച ചെയ്തേക്കും.
ഭാര്യാസഹോദരിയുടെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കേണ്ടതു കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചൈതന്യ യാത്രയിലായതു കൊണ്ട് കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയും യോഗത്തില്‍ പങ്കെടുക്കില്ല
യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്റെ നേതൃത്വത്തിലുള്ള യോഗത്തില്‍ മറ്റ് ഘടക കക്ഷികളുടെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കും.












Click it and Unblock the Notifications