മോശം കാലാവസ്ഥ: ഡിസ്കവറി ചൊവ്വാഴ്ചയെത്തും
ഹൂസ്റ്റണ്‍: നാസയുടെ ബഹിരാകാശപേടകമായ ഡിസ്കവറി മോശം കാലാവസ്ഥ മൂലം ആഗസ്ത് ഒന്‍പത് ചൊവ്വാഴ്ച മാത്രമേ ഭൂമിയില്‍ തിരിച്ചെത്തൂവെന്ന് നാസ അറിയിച്ചു.
കാലാവസ്ഥ അനുകൂലമെങ്കില്‍ തിങ്കളാഴ്ച ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.16ന് കേപ് കനാവറലിന് സമീപമുള്ള കെന്നഡി സ്പെയ്സ് സെന്ററില്‍ ഡിസ്കവറി ഇറങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രവുമായി ബന്ധം വേര്‍പെടുത്തി ശനിയാഴ്ച മടക്ക യാത്രയ്ക്കുള്ള പ്രാരംഭ നടപടികള്‍ ബഹിരാകാശ യാത്രികര്‍ ആരംഭിച്ചിരുന്നു.
പേടകത്തിന്റെ താപകവചത്തില്‍ വിള്ളലുകള്‍ ഉള്ളത് ആശങ്ക ഉയര്‍ത്തിയ സാഹചര്യത്തിലാണ് മടക്കയാത്ര. ഇതിന്റെ കേടുപാടുകള്‍ ബഹിരാകാശത്തു വച്ചു തന്നെ തീര്‍ത്തതിനാല്‍ അപകട സാധ്യതകളൊന്നുമില്ലെന്നാണ് നാസ ശാസ്ത്രജ-്ഞര്‍ അറിയിച്ചത്.
2002 ജ-ൂലൈ 26 ന് കൊളംബിയ തകര്‍ന്ന് ഇന്ത്യക്കാരി കല്‍പ്പന ചാവ്ള അടക്കം ഏഴു പേര്‍ മരിച്ചിരുന്നു. അതിന് ശേഷം ആദ്യമായാണ് നാസ ബഹിരാകാശത്തേക്ക് യാത്രികരെ അയക്കുന്നത്.












Click it and Unblock the Notifications