മുംബൈയില്‍ സ്ഫോടനത്തില്‍ 8 പേര്‍ക്ക് പരിക്ക്
മുംബൈ: മുംബൈ നഗരത്തിലെ കരീംനഗറില്‍ ബസ് സ്റാന്‍ഡില്‍ കിടന്നിരുന്ന ഒരു ബസിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ എട്ടുപേര്‍ക്കു പരിക്കേറ്റു. ഇവരില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്.
കരീംനഗറില്‍ നിന്നും സിറ്റിയിലേക്കു പോവുന്ന ബസിലാണ് സ്ഫോടനമുണ്ടായത്. പ്ലാസ്റിക് കവറില്‍ പൊതിഞ്ഞ് ഒരു ടിഫിന്‍ ബോക്സില്‍ വച്ചിരുന്ന രണ്ടുബോംബുകളാണ് പൊട്ടിയത്.
സ്ഫോടനത്തില്‍ അടുത്തു കിടന്നിരുന്ന മറ്റ് രണ്ടു ബസുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നാടന്‍ ബോംബുകളാണ് സ്ഫോടനത്തിനുപയോഗിച്ചതെന്നും ഇത് ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കാന്‍ നിശ്ചയിച്ചാകുമെന്നും പൊലീസ് പറഞ്ഞു.
സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ബസ് ഡ്രൈവറും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications