Get Updates
Get notified of breaking news, exclusive insights, and must-see stories!

നാനാവതി: പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഇടതുപാര്‍ട്ടികള്‍

ദില്ലി: 1984ലെ സിക്ക് വിരുദ്ധ കലാപത്തെ കുറിച്ച് അന്വേഷിച്ച നാനാവതി കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ കുറ്റക്കാരാണെന്ന് പരാമര്‍ശമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പ്രമുഖ ഇടതുപാര്‍ട്ടികളായ സിപിഎമ്മും സിപിഐയും ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ചിലരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന കമ്മിഷന്റെ ശുപാര്‍ശയിന്മേല്‍ നടപടിയെടുക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കമ്മിഷന്‍ കുറ്റക്കാരാണെന്ന് സൂചിപ്പിച്ചിട്ടുള്ള മറ്റു ചിലര്‍ക്ക് കലാപത്തിലുള്ള പങ്കിനെ കുറിച്ച് അന്വേഷിക്കണം.

കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതിന് വിശ്വസനീയമായ തെളിവുണ്ടെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന എല്ലാവരെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് സിപിഐയുടെ പ്രസ്താവനയില്‍ പറയുന്നു.

ഇരുപാര്‍ട്ടികളുടെയും പ്രസ്താവനകളില്‍ ആരുടെയെങ്കിലും പേരെടുത്തു പറഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ നടപടി തീര്‍ത്തും അതൃപ്തികരമാണെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

സിപിഎം പിബിയുടെ പ്രസ്താവനയില്‍ കമ്മിഷനെതിരെയും വിമര്‍ശനമുണ്ട്. ഗൗരവമേറിയ കുറ്റകൃത്യങ്ങളില്‍ ഉത്തരവാദി ആരാണെന്നും ആക്രമം തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നും കൃത്യമായി ചൂണ്ടിക്കാട്ടുന്നതില്‍ കമ്മിഷന്‍ പരാജയപ്പെട്ടതായി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ കമ്മിഷന്‍ പരാജയപ്പെട്ടിരിക്കുന്നു.

കമ്മിഷന്‍ റിപ്പോര്‍ട്ട് തീര്‍ത്തും നിരാശാജനകമാണെന്ന് സിപിഐ കുറ്റപ്പെടുത്തി. പരസ്പരവിരുദ്ധമായ കണ്ടെത്തലുകളാണ് കമ്മിഷന്‍ നടത്തിയിരിക്കുന്നതെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+