നാനാവതി റിപ്പോര്‍ട്ടിനെതിരെ സിക്ക് പ്രതിഷേധം
ദില്ലി: 1984ലെ സിക്ക് വിരുദ്ധ കലാപത്തെ കുറിച്ചുള്ള നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ സിക്ക് സമുദായംഗങ്ങള്‍ ആഗസ്ത് ഒമ്പത് തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കും. കലാപത്തിന് ഉത്തരവാദികളായവരെ രക്ഷപ്പെടാന്‍ അനുവദിക്കുന്നതാണ് റിപ്പോര്‍ട്ടെന്നാണ് സിക്കുകാരുടെ ആരോപണം.
ചൊവ്വാഴ്ച സിക്കുകാര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച്് നടത്തും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികളെ കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ കോപ്പികള്‍ കത്തിച്ച് പ്രതിഷേധം പ്രകടിപ്പിക്കും.
തിങ്കളാഴ്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു ശേഷം ദില്ലിയിലെ തിലക് നഗര്‍ പ്രദേശത്ത് സ്ത്രീകളുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
കലാപത്തിന് ഉത്തരവാദികളായവരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മിഷന്‍ റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും തയ്യാറാക്കിയിരിക്കുന്നതെന്ന് ശിരോമണി അകാലിദള്‍ (ബാദല്‍) നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ സുഖ്ദേവ് സിംഗ് ദിന്‍സെ ആരോപിച്ചു.
നാനാവതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്ന് കലാപത്തിന് ഇരകളായവരുടെ അഭിഭാഷകന്‍ എച്ച്.എസ്.ഫുല്‍ക ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications