പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കും: അയ്യര്‍
ദില്ലി: അസംസ്കൃത എണ്ണയുടെ വില ഉയര്‍ന്ന സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യര്‍ അറിയിച്ചു.
ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും മന്ത്രിസഭയെ അറിയിച്ചിട്ടുണ്ട്. ഇനി ഇന്ധനവില വര്‍ധനവിന്റെ കാര്യത്തില്‍ മന്ത്രിസഭയാണ് തീരുമാനമെടുക്കേണ്ടത്- അയ്യര്‍ വ്യക്തമാക്കി.
അസംസ്കൃത എണ്ണയുടെ വില ബാരലിന് 64 ഡോളര്‍ എത്തിനില്‍ക്കുന്ന സ്ഥിതി പ്രശ്നജനകമാണെന്നും എന്നാല്‍ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വിഭവശേഷി ഇന്ത്യക്കുണ്ടെന്നും അയ്യര്‍ പറഞ്ഞു.












Click it and Unblock the Notifications