Get Updates
Get notified of breaking news, exclusive insights, and must-see stories!

നാനാവതി റിപ്പോര്‍ട്ട്: പാര്‍ലമെന്റ് സ്തംഭിച്ചു

ദില്ലി: നാനാവതി റിപ്പോര്‍ട്ടിനെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ലോക്സഭയിലും രാജ്യസഭയിലും ശബ്ദായമാനമായ രംഗങ്ങള്‍ സൃഷ്ടിച്ചു. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.

നാനാവതി റിപ്പോര്‍ട്ടിന്റെ പേരില്‍ ഇരുസഭകളും സ്തംഭിപ്പിക്കാന്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചതായി പാര്‍ട്ടിനേതാവ് അടല്‍ ബിഹാരി വാജ്പേയി അറിയിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ കുറ്റക്കാരനെന്നു പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തതിന് ഉത്തരവാദി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണെന്നും അദ്ദേഹം പറഞ്ഞു.

സിഖ് കൂട്ടക്കൊലയില്‍ പങ്കാളികളായവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബിജെപി, അകാലിദള്‍ പ്രവര്‍ത്തകര്‍ ബഹളം വച്ചത് രാജ്യസഭാ നടപടികളേയും ബാധിച്ചു. കേന്ദ്രമന്ത്രി ജഗദീഷ് ടൈറ്റ്ലര്‍ രാജി വയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടു.

അകാലിദള്‍ പോലുളള രാഷ്ട്രീയപാര്‍ട്ടികളും സംഭവത്തിന്റെ പേരില്‍ പ്രക്ഷോഭമാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. റിപ്പോര്‍ട്ടിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ ഇടതുകക്ഷികള്‍ ചൊവ്വാഴ്ച യോഗം ചേരുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇടതുകക്ഷികള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയേക്കും.

എന്നാല്‍ റിപ്പോര്‍ട്ട് അവ്യക്തമാണെന്നാണ് സിപിഐ നിലപാട്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ തെളിവുണ്ടെന്നും എന്നാല്‍ അത് സാധ്യത മാത്രമാകാമെന്നും കമ്മീഷന്‍ പറയുന്നത് അവ്യക്തതയുണ്ടാക്കുന്നതായി സിപിഐ നേതാവ് ഗുരുദാസ് ഗുപ്ത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+