ബുധനാഴ്ച മുതല്‍ അനിശ്ചിതകാല ബസ് സമരം
തിരുവനന്തപുരം: ബസ് ഉടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതെത്തുടര്‍ന്ന് ആഗസ്ത് 10 ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് സ്വകാര്യബസുകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.
ആഗസ്ത് ഒന്‍പത് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച നടന്നത്. നേരത്തെ ആഗസ്ത് എട്ടിന് അനിശ്ചിതകാല പണിമുടക്കാരംഭിക്കാനാണ് ബസുടമകള്‍ തീരുമാനിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സമരം 10ലേക്കു മാറ്റുകയായിരുന്നു.
ഇന്ധനനികുതി കുറക്കുക, ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുക എന്നിവയായിരുന്നു ബസുടമകളുടെ ആവശ്യം. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് നേരത്തെ നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ബസുടമകളെ അറിയിച്ചിരുന്നു. ഇന്ധനനികുതിയെ പറ്റി പഠിച്ച ശേഷം മാത്രമെ അഭിപ്രായം പറയാനാവൂയെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications