വളാഞ്ചേരിയില്‍ ഓടുന്ന ബസ്സിന് തീപിടിച്ചു
മലപ്പുറം: മലപ്പുറത്തെ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയില്‍ വച്ച് ഓടുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു. ആളപായമില്ല.
തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസ്. ബാറ്ററിയില്‍ നിന്നുള്ള ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ബസ് ഭാഗികമായി കത്തിനശിച്ചു.












Click it and Unblock the Notifications