ബസ് സമരം: ചൊവ്വാഴ്ച ചര്‍ച്ച
തിരുവനന്തപുരം: ആഗസ്ത് 10 ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച ബസ്സുടമാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
ഗതാഗത മന്ത്രി എന്‍.ശക്തനും ചര്‍ച്ചയില്‍ പങ്കെടുക്കും. ഡീസല്‍ വില വര്‍ധന മൂലമുണ്ടായ നഷ്ടം പരിഹരിക്കണമെന്നതാണ് ബസ്സുടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ബസ് ചാര്‍ജിന്റെ അമ്പത് ശതമാനമാക്കുക, പുതിയ സര്‍വീസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാതിരിക്കുക തുടങ്ങിയ ആവശ്യകളും ബസ്സുടമകള്‍ ഉന്നയിക്കുന്നുണ്ട്.
ബസ് നിരക്ക് കൂട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരക്ക് കൂട്ടാതെ സമരം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
നേരത്തെ തിങ്കളാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ചിരുന്ന ബസ്സുടമകള്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സമരം തുടങ്ങുന്നത് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications