സര്‍ക്കാരിന്റെ അനാസ്ഥ മൂലം തിരഞ്ഞെടുപ്പ് വൈകില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാരിന്റെ അനാസ്ഥ മൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
നിശ്ചയിച്ച സമയത്തു തന്നെ നടത്താന്‍ എല്ലാ സൗകര്യവും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ കക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കു ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ക്രമസമാധാന നില ചര്‍ച്ച ചെയ്യാന്‍ ഉന്നതഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. യോഗത്തിന്റെ തീയതി ആഗസ്ത് ഒമ്പത് ചൊവ്വാഴ്ച തന്നെ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications