കൊക്കക്കോള ഈയാഴ്ച പ്രവര്‍ത്തനം തുടങ്ങും
പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനി ഈയാഴ്ച തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കമ്പനിവക്താക്കള്‍ വ്യക്തമാക്കി. മൂന്നുമാസത്തേക്ക് പ്രവര്‍ത്തിക്കാനുളള അനുമതി ലഭിച്ചതു കൊണ്ടാണ് വീണ്ടും കമ്പനി തുറക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതെന്നും ഇതിനു മുന്നോടിയായി ആഗസ്ത് എട്ട് തിങ്കളാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവെന്നും കമ്പനിവക്താക്കള്‍ അറിയിച്ചു.
17 മാസമായി പൂട്ടിക്കിടക്കുന്ന കമ്പനിയില്‍ മൈക്രോബയോളജികല്‍ ടെസ്റ് അടക്കമുളള ഗുണനിലവാര പരിശോധനകള്‍ നടത്തി. സെപ്റ്റംബര്‍ അഞ്ചിന് കാലാവധി അവസാനിക്കുന്ന ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. ക്ലിയറന്‍ സര്‍ട്ടിഫിക്കറ്റിനായി മലിനീകരണനിയന്ത്രണബോര്‍ഡിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു.
അതേസമയം 13 നിബന്ധനകള്‍ക്ക് വിധേയമായാണ് ലൈസന്‍സ് നല്‍കിയതെന്ന് പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണന്‍ പറഞ്ഞു. നിബന്ധനകള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചാല്‍ തടയുവാന്‍ പഞ്ചാത്തിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോളക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ പഞ്ചായത്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ആഗസ്ത് 12ന് പരിഗണിക്കാനിരിക്കുകയാണ്.












Click it and Unblock the Notifications