മത്സ്യത്തൊഴിലാളികള്‍ക്കായി കോളനികള്‍ പണിയും:ഡൊമിനിക് പ്രസന്റേഷന്‍
കോഴിക്കോട്: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി 4000 കോളനികള്‍ പണിയുമെന്ന് ഫിഷറീഷ് വകുപ്പുമന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. ചെമ്മഞ്ചേരിയില്‍ മത്സ്യഭവന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീരദേശ വികസന ഏജന്‍സി വഴിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുക. മത്സ്യത്തൊഴിലാളികളുടെ 1400 വീടുകള്‍ പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. സംസ്ഥാനത്തെ തീരദേശങ്ങളിലെ റോഡ് വികസനത്തിനായി നടപടികള്‍ സ്വീകരിക്കും.
സുനാമി ദുരന്തത്തില്‍ പെട്ടവര്‍ക്കായുളള വീടുകളുടെ നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാകും. ഇതിനായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കു ലഭിച്ച 38 കോടിയില്‍ 28കോടിയും ചിലവാക്കിക്കഴിഞ്ഞു. വീടുനിര്‍മാണത്തിനു പുറമെ കടല്‍ഭിത്തി കെട്ടാനും ഭൂമി ഏറ്റെടുക്കാനും ഈ ഫണ്ട് ഉപയോഗിച്ചു. സുനാമി ദുരന്തത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 33 ലക്ഷം രൂപ വിതരണം ചെയ്തുകഴിഞ്ഞതായും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications