ഹിമാലയ: ദേശാഭിമാനിക്കെതിരെ നോട്ടീസ്
തിരുവനന്തപുരം: ഹിമാലയ ഗ്രൂപ്പുമായി ബന്ധപ്പെടുത്തി വന്ന വാര്‍ത്തയ്ക്കെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി എം.ഐ.ഷാനവാസ് ദേശാഭിമാനിപത്രത്തിനെതിരെ വക്കീല്‍ നോട്ടീസയച്ചു.
അതിനിടെ ഹിമാലയ ഗ്രൂപ്പുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് മുന്‍മന്ത്രി എം.എ.കുട്ടപ്പന്‍ പറഞ്ഞു. ഹിമാലയ ചിട്ടി കമ്പനിയില്‍ തനിക്ക് ബിനാമി നിക്ഷേപമുണ്ടെന്ന ആരോപണം എം.എ.കുട്ടപ്പന്‍ നിഷേധിച്ചു.
ഇതേകുറിച്ച് അന്വേഷിക്കണമെന്നും ഹിമാലയ ഗ്രൂപ്പുമായി തനിക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ എം.എല്‍.എ സ്ഥാനം രാജിവച്ച് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും എം.എ.കുട്ടപ്പന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹിമാലയ ഗ്രൂപ്പുമായി തനിക്ക് ബന്ധമുണ്ടെന്ന വാര്‍ത്ത രമേശ് ചെന്നിത്തലയും നിഷേധിച്ചു. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവും ആണെന്ന് അദ്ദേഹം കല്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications