പുതുശേരിയുടെ എംഎല്‍എ സ്ഥാനം റദ്ദാക്കിയ വിധിക്ക് സ്റേ
കൊച്ചി: ജോസഫ് എം.പുതുശേരി എംഎല്‍എയുടെ നിയമസഭാംഗത്വം റദ്ദുചൈയ്തു കൊണ്ടുള്ള വിധി ഒരു മാസത്തേക്ക് സ്റേ ചെയ്ത് ഹൈക്കോടതി ഉത്തവിട്ടു. പുതുശേരി സമര്‍പ്പിച്ച സ്റേ അപേക്ഷയിലാണ് ഈ വിധി.
പുതുശേരിയുടെ എതില്‍സ്ഥാനാര്‍ത്ഥിയായ ടി.എസ് ജോണ്‍ നല്‍കിയ ഹര്‍ജിയില്‍ പുതുശേരിയുടെ നിയമസഭാംഗത്വം റദ്ദാക്കി ഹൈക്കോടതി ആഗസ്ത് എട്ട് തിങ്കളാഴ്ച ഉത്തരവു പുറപ്പെടുവിച്ചിരുന്നു. 2001 മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ പുതുശേരി തനിക്കെതിരെ സ്വഭാവഹത്യ നടത്തിയെന്ന് കാണിച്ചാണ് ജോണ്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കോടതി വിധി സ്റേ ചെയ്യണമെന്ന് അപേക്ഷിച്ച് പുതുശേരി നല്‍കിയ ഹര്‍ജിയിലാണ് പുതിയ ഉത്തരവ്.
തന്റെ എംഎല്‍എ സ്ഥാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും പുതുശേരി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications