ഹിമാലയ: ഹര്‍ജിയിലുളള നിലപാട് വ്യക്തമാക്കണമെന്ന് കോടതി
കൊച്ചി: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹിമാലയ ചിട്ടി ഫണ്ട്സ് ഉമടകളായ ബിനീഷ്, സജിത്ത് എന്നിവരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടായെന്ന് പരാതി കിട്ടിയാല്‍ സംരക്ഷണം നല്‍കുമെന്ന്സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.ഹര്‍ജിക്കാരുടെ വീട്ടില്‍ ഇപ്പോള്‍ആള്‍ താമസമില്ലെന്നും വീട് കാവല്‍ നായ്ക്കളുടെ സംരക്ഷണയില്‍ ആണെന്നുംപോലീസിന് ഈ വീടുകളില്‍ കയറാന്‍ കഴിയുന്നില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെഅറിയിച്ചു.
ആഗസ്ത് 16ന് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നാണ് ജസ്റിസ് സിരിജഗന്‍ ഉത്തരവിട്ടത്.












Click it and Unblock the Notifications